Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India Vs West Indies

വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ടോസ്

കോൽക്കത്ത: ട്വന്‍റി-20 ലോകകപ്പ് സെ​​മി ഫൈ​​ന​​ൽ ബെ​​ർ​​ത്ത് ഉ​​റ​​പ്പി​​ക്കാ​​നു​​ള്ള നി​​ർ​​ണാ​​യ​​ക സൂ​​പ്പ​​ർ എ​​ട്ട് പോ​​രാ​​ട്ട​​ത്തി​​ൽ വെസ്റ്റ് ഇൻഡീസിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. കോ​​ൽ​​ക്ക​​ത്ത​​യി​​ലെ ഈ​​ഡ​​ൻ ഗാ​​ർ​​ഡ​​നി​​ൽ ന​​ട​​ക്കു​​ന്ന മ​​ത്സ​​രം ജ​​യി​​ക്കു​​ന്ന ടീ​​മി​​ന് സെ​​മി​​യി​​ൽ സ്ഥാ​​നം ഉ​​റ​​പ്പി​​ക്കാം.

തോ​​ൽ​​ക്കു​​ന്ന​​വ​​ർ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ​​നി​​ന്ന് പു​​റ​​ത്താ​​കും എ​​ന്ന​​തി​​നാ​​ൽ ഫൈ​​ന​​ലി​​ന് മു​​ന്പു​​ള്ള ഫൈ​​ന​​ലാ​​യി ഈ മ​​ത്സ​​രം മാ​​റും. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. അതേസമയം ഒരു മാറ്റവുമായി വെസ്റ്റ് ഇൻഡീസ് ഇറങ്ങുന്നത്. ബ്രാൻഡൻ കിംഗിന് പകരം അകേൽ ഹൊസൈനെ വിൻഡീസ് ടീമിൽ ഉൾപ്പെടുത്തി.

സൂ​​പ്പ​​ർ എ​​ട്ട് ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ദ​​ക്ഷി​​ണാ​​ഫ്ര​​ക്ക​​യോ​​ട് 76 റ​​ണ്‍​സി​​ന്‍റെ വ​​ൻ തോ​​ൽ​​വി ഏ​​റ്റു​​വാ​​ങ്ങി​​യ​​താ​​ണ് ഇ​​ന്ത്യ​​ക്ക് തി​​രി​​ച്ച​​ടി​​യാ​​യ​​ത്. എ​​ന്നാ​​ൽ സിം​​ബാ​​ബ്‌വെയ്ക്കെ​​തി​​രാ​​യ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ വ​​ന്പ​​ൻ ജ​​യ​​ത്തി​​ലൂ​​ടെ ഇ​​ന്ത്യ ക​​രു​​ത്ത് തെ​​ളി​​യി​​ച്ചു.

അ​​തേ​​സ​​മ​​യം ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ക​​രു​​ത്ത​​രാ​​യി മു​​ന്നേ​​റി​​യ വി​​ൻ​​ഡീ​​സി​​നെ നേ​​രി​​ടു​​ന്പോ​​ൾ ഇ​​ന്ത്യ​​ക്ക് ജീ​​വ​​ൻ മ​​ര​​ണ പോ​​രാ​​ട്ട​​മെ​​ന്ന സ​​മ്മ​​ർ​​ദം അ​​തി​​ജീ​​വി​​ക്കേ​​ണ്ട​​തു​​ണ്ട്. വി​​ൻ​​ഡീ​​സും സൂ​​പ്പ​​ർ എ​​ട്ടി​​ൽ തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ​​ത് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യോ​​ട് ആ​​യി​​രു​​ന്നു.

വെസ്റ്റ് ഇൻഡീസ് (പ്ലേയിംഗ് ഇലവൻ): ഷായ് ഹോപ്പ്, റോസ്റ്റൺ ചേസ്, ഷിമ്‌റോൺ ഹെറ്റ്‌മയർ, റോവ്‌മാൻ പവൽ, ഷെർഫെയ്ൻ റൂഥർഫോർഡ്, റൊമാരിയോ ഷെപ്പേർഡ്, ജേസൺ ഹോൾഡർ, മാത്യു ഫോർഡ്, അകേൽ ഹൊസൈൻ, ഗുഡകേഷ് മോട്ടി, ഷമർ ജോസഫ്.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, തിലക് വർമ, ശിവം ദുബെ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.

Latest News

Corehub Up